കാർഷികമേഖലയുടെ പുരോഗതി കാർഷിക വികസന ബാങ്കിലൂടെ: സെബാസ്റ്റ്യൻ കുളത്തുങ്കൽ
1571105
Sunday, June 29, 2025 2:32 AM IST
കാഞ്ഞിരപ്പള്ളി: കാർഷികമേഖലയുടെ പുരോഗതി സഹകരണ കാർഷിക വികസന ബാങ്കുകളിലൂടെയെ സാധ്യമാകുകയുള്ളൂവെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കാഞ്ഞിരപ്പള്ളി കാർഷിക വികസനബാങ്ക് ഹെഡ് ഓഫീസിൽ പുതിയതായി ആരംഭിച്ച സ്വർണപ്പണയ വായ്പയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള കാഷ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, ജില്ലാ പഞ്ചായത്ത് മെംബർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജോർജുകുട്ടി അഗസ്തി, ഷാജി പാമ്പൂരി, കെ.പി. ജോസഫ്, ബിജോയ് ജോസ്, സണ്ണിക്കുട്ടി അഴകംപ്രായിൽ, പി.സി. ജേക്കബ്, സുമേഷ് ആൻഡ്രൂസ്, അജി ഏബ്രഹാം, പി.പി. സുകുമാരൻ, കെ.എൻ. ദാമോദരൻ, സെലിൻ സിജോ, ലിസി പോൾ, ഗ്രേസി ജോണി, ബാങ്ക് സെക്രട്ടറി കെ. അജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.