ആനിക്കാട് റീജണൽ ഫാർമേഴ്സ് സഹകരണബാങ്ക് സപ്തതി ആഘോഷങ്ങൾക്ക് തുടക്കം
1571112
Sunday, June 29, 2025 2:32 AM IST
പള്ളിക്കത്തോട്: ആനിക്കാട് റീജണൽ ഫാർമേഴ്സ് സർവീസ് സഹകരണബാങ്കിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷങ്ങൾക്ക് തുടക്കമായി. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് സി.കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് കെ. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡി. സന്തോഷ്, എസ്ബിഐ ഡിജിറ്റൽ ഓഫീസർ അവിരാച്ചൻ തോമസ്, എ.ആർ. രാജശേഖരൻ കർത്താ, ജോസഫ് ജോൺ, ജോൺസൺ ജോസഫ്, എം.എസ്. സജീവ്, ജോജി മാത്യു, ജോസ് പി. ജോൺ, ദിപിൻ കെ. സുകുമാർ, രാജീവ്, ജോസ് വെള്ളാപ്പള്ളിൽ, ബി. രാധാകൃഷ്ണൻ, റെജിമോൾ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
എസ്ബിഐയുമായി സഹകരിച്ച് ഇടനിലക്കാരില്ലാത്ത പേയ്മെന്റ് സംവിധാനം, നേത്ര പരിശോധനാ ക്യാമ്പ്, കാൻസർ പരിശോധനാ ക്യാമ്പ്, സീനിയർ സിറ്റിസൺ ആയുർവേദ ചികിത്സാ വായ്പ, പ്രവാസിസംഗമം എന്നീ പരിപാടികളും സംഘടിപ്പിക്കും.