പള്ളിക്കത്തോട്ടിൽ കോൺഗ്രസ് പോലീസ്സ്റ്റേഷൻ മാർച്ച് നടത്തി
1571062
Saturday, June 28, 2025 6:55 AM IST
പള്ളിക്കത്തോട്: പള്ളിക്കത്തോട്ടിൽ മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ലഹരി മാഫിയകളെ അടിച്ചമർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോലീസ്സ്റ്റേഷൻ മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോജി മാത്യു അധ്യക്ഷത വഹിച്ചു. തോമസ് കല്ലാടൻ, പി.എ. സലിം, പ്രഫ. റോണി കെ. ബേബി, ജിജി അഞ്ചാനി, അഡ്വ. ജി രാജ്, ഷിൻസ് പീറ്റർ, സുനിൽ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.