കു​റ​വി​ല​ങ്ങാ​ട്: സാ​ഹി​ത്യ ഗ​വേ​ഷ​ണ​ത്തി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന ത്രി​ദി​ന അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ൽ ഇ​ന്ന് സ​മാ​പി​ക്കും. കോ​ള​ജി​ലെ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ഗ​വേ​ഷ​ണ​കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​ള​ജ് മാ​നേ​ജ​ർ ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് മേ​നാ​ച്ചേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബാം​ഗ്ളൂ​ർ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫി​ലോ​സ​ഫി പ്ര​ഫ​സ​ർ ഡോ. ​കു​ര്യ​ൻ കാ​ച്ച​പ്പ​ള്ളി സി​എം​ഐ സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ​യ് മാ​ത്യു, ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, സെ​മി​നാ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ. ​സി. ഫാ​ൻ​സി പോ​ൾ, ഡോ. ​ജോ​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ര​വി​ശ​ങ്ക​ർ നാ​യ​ർ, ഡോ. ​കെ.​എം. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ സെ​ഷ​നു​ക​ൾ ന​യി​ച്ചു.