ക്രാഷ് ബാരിയർ റെഡി: എരുമേലി റോഡിലെ അപകടഭീതി ഒഴിയുന്നു
1570824
Friday, June 27, 2025 11:04 PM IST
എരുമേലി: ടൗണിൽനിന്ന് കാഞ്ഞിരപ്പള്ളി റോഡിലേക്ക് പോകുമ്പോൾ സെന്റ് തോമസ് സ്കൂൾ ജംഗ്ഷൻ കഴിഞ്ഞുള്ള ആമക്കുന്ന് പാലം ഭാഗത്ത് വാഹനങ്ങൾ തോട്ടിൽ മറിയുമെന്ന ആശങ്ക ഇനി വേണ്ട.
മുൻകാല ശബരിമല സീസണുകളിൽ നേരിട്ട ഈ അപകടം ഇനിയുള്ള സീസണിൽ ഒഴിയും. തോടും റോഡും തമ്മിൽ ചേരുന്ന ഈ ഭാഗത്ത് സുരക്ഷ ഉറപ്പാക്കാൻ ക്രാഷ് ബാരിയറിന്റെ നിർമാണം കഴിഞ്ഞദിവസം പൂർത്തിയായി. ഇക്കഴിഞ്ഞ ശബരിമല സീസണിൽ ഈ ഭാഗത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി ടാർ ചെയ്തപ്പോൾ തോടിനോട് ചേർന്നുള്ള ഭാഗത്ത് റോഡ് ഇടിഞ്ഞിരുന്നു. തുടർന്ന് അപകടസാധ്യത മുന്നറിയിപ്പ് സ്ഥാപിച്ചെങ്കിലും അപകടങ്ങൾ ഒഴിവാക്കാനുള്ള ക്രമീകരണം നടത്താൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ ക്രാഷ് ബാരിയർ നിർമാണം പൂർത്തിയായതോടെ അപകടങ്ങൾ ഒഴിയുമെന്ന് പ്രതീക്ഷിക്കാം.`