പാ​ലാ: മ​ഹാ​ത്മാ​ഗാ​ന്ധി ഗ​വ​ൺ​മെ​ന്‍റ് സ്‌​കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ടം ശോ​ച​നീ​യാ​വ​സ്ഥ​യി​ല്‍. 90 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​മാ​ണ് ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ​ത്.

പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം വ​ന്ന​തോ​ടെ ക്ലാ​സു​ക​ള്‍ ഈ ​കെ​ട്ടി​ട​ത്തി​ല്‍ ന​ട​ക്കു​ന്നി​ല്ലെ​ങ്കി​ലും കു​ട്ടി​ക​ള്‍ ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ത്ത് വി​ശ്ര​മി​ക്കു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ഭാ​ഗ​ത്തെ സി​മ​ന്‍റു​പാ​ളി​ക​ള്‍ അ​ട​ര്‍​ന്നു​വീ​ണ് ക​മ്പി​ക​ള്‍ കാ​ണാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഇ​രു​മ്പു​ഷീ​റ്റ് കൊ​ണ്ടു​ള്ള മേ​ല്‍​ക്കൂ​ര​യും തു​രു​മ്പെ​ടു​ത്തു ന​ശി​ച്ചു.

കെ​ട്ടി​ട​ത്തി​ന് ശോ​ച​നീ​യാ​വ​സ്ഥ കാ​ര​ണം വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​ശ​ങ്ക​യി​ലാ​ണ്. പ​ഴ​യ കെ​ട്ടി​ട്ടം പൊ​ളി​ച്ചു​നീ​ക്കി ഓ​ഡി​റ്റോ​റി​യം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് സ്‌​കൂ​ള്‍ ജാ​ഗ്ര​താ​സ​മി​തി​യും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.