നിരണം മാര്‍ തോമാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാൾ
1571079
Saturday, June 28, 2025 7:09 AM IST
നിരണം: വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്ശത്താല് അനുഗൃഹീതമായ നിരണം മാര്‍ത്തോമാ ശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ ദുക്റാനത്തിരുനാളും 19-ാമത് നിരണം തീര്‍ഥാടനവും ജൂലൈ രണ്ടു മുതല്‍ ആറു വരെ നടത്തും. രണ്ടിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുര്‍ബാന: പ്രോട്ടോ സിഞ്ചെള്ളൂസ് മോൺ. ആന്റണി എത്തയ്ക്കാട്ട്.
മൂന്നിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം: ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. 12.45ന് എടത്വാ ഫൊറോനയില്‍നിന്നുള്ള തീര്‍ഥാടനം എത്തിച്ചേരും. പ്രാർഥന: ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍. സന്ദേശം: റവ.ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍. തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി.
നാലിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം: വികാരി ജനറാള്‍ മോൺ. മാത്യു ചങ്ങങ്കരി. അഞ്ചിനു വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സന്ദേശം ഫാ. ജയിംസ് മാളേയ്ക്കല്‍, രാത്രി ഏഴിനു കലാസന്ധ്യ.
ആറിനു രാവിലെ എഴിനു വിശുദ്ധ കുര്‍ബാന, സന്ദേശം: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ഉച്ചകഴിഞ്ഞു ഒന്നിന് ചങ്ങനാശേരി അതിരൂപത യുവദീപ്തി-എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലുള്ള തീര്‍ഥാടനം എത്തിച്ചേരും. പ്രാർഥന, സന്ദേശം: ഡയറക്ടര്‍ റവ.ഡോ. സാവിയോ മാനാട്ട്, തുടര്‍ന്നു നേര്‍ച്ചക്കഞ്ഞി. വൈകുന്നേരം മൂന്നിന് കൊടിയിറക്ക്.
റെക്ടര്‍ ഫാ. ജോര്‍ജ് മൂലംകുന്നം, ഫാ. ജോര്‍ജ് വല്ലയില്‍, ജനറല്‍ കണ്‍വീനര്‍ കെ.പി. ജോസഫ്, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജോ ജോസ് പയ്യപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.