അ​രു​വി​ത്തു​റ: സം​സ്ഥാ​ന സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​യ​ത്ത് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജും ജേ​താ​ക്ക​ളാ​യി.

സെ​മി​ഫൈ​ന​ലി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​നെ​യും അ​ഞ്ചു സെ​റ്റ് നീ​ണ്ടു​നി​ന്ന ഫൈ​ന​ലി​ൽ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​നെ​യു​മാ​ണ് സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നി​നെ​തി​രേ മൂ​ന്ന് സെ​റ്റു​ക​ൾ​ക്ക് പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​സം​പ്ഷ​ൻ കോ​ള​ജ് ജേ​താ​ക്ക​ളാ​യ​ത്.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലും കാ​ഷ് പ്രൈ​സും കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​റു​ടെ​യും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യം എം​ഡി സെ​മി​നാ​രി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ന​ൽ​കും.