മേരിക്വീൻസിൽ സമ്പൂർണ അസ്ഥി, ത്വക്ക് രോഗനിർണയ ക്യാമ്പ്
1571111
Sunday, June 29, 2025 2:32 AM IST
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് സർജറി ആൻഡ് സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം, ഡെർമറ്റോളജി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ അസ്ഥിരോഗ, സർജറി നിർണയ ക്യാമ്പ്, ത്വക്ക് രോഗനിർണയ ക്യാമ്പ് എന്നിവ 30, ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ രാവിലെ ഒന്പതുമുതൽ വൈകുന്നേരം നാലുവരെ നടക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ്റേ, എംആർഐ, സിടി സ്കാൻ അടക്കമുള്ള റേഡിയോളജി സേവനങ്ങൾക്കും വിവിധ ലാബ് പരിശോധനകൾക്കും പ്രത്യേക നിരക്കിളവ്, തുടർ ചികിത്സകൾക്കും സർജറികൾക്കും പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും.
കൂടാതെ അർഹരായ ആളുകൾക്ക് മുട്ട്, ഇടുപ്പ്, ഷോൾഡർ എന്നിവ മാറ്റിവയ്ക്കുന്നതിനും വിവിധ കീ ഹോൾ സർജറികൾക്കും (ആർത്രോസ്കോപ്പി), സ്പോർട്സ് മൂലമുണ്ടാകുന്ന പരിക്കുകളുടെ ചികിത്സ തുടങ്ങിയവയ്ക്കും പ്രത്യേക നിരക്കിളവും ലഭ്യമാകും.
ക്യാമ്പിൽ പങ്കെടുക്കാൻ മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്.
ഫോൺ: 8714608594, 9188228226.