ലോയേഴ്സ് കോൺഗ്രസ്-എം കാഞ്ഞിരപ്പള്ളി മേഖലാ കൺവൻഷൻ
1571110
Sunday, June 29, 2025 2:32 AM IST
പൊൻകുന്നം: ലോയേഴ്സ് കോൺഗ്രസ്-എം കാഞ്ഞിരപ്പള്ളി മേഖലാ കൺവൻഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. അഭിഭാഷക ക്ഷേമനിധി പത്തു ലക്ഷം എന്നത് അപര്യാപ്തമാണെന്നും 25 ലക്ഷമാക്കി ഉയർത്തുന്നതിന് നിയമസഭയിൽ ആവശ്യമുന്നയിക്കുമെന്നും എംഎൽഎ പറഞ്ഞു.
അഡ്വ. തോമസ് കുര്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാ പ്രസിഡന്റ് സണ്ണി ചാത്തുകുളം, സാജൻ കുന്നത്ത്, സുമേഷ് ആൻഡ്രൂസ്, ഏബ്രഹാം പറമ്പിൽ, ജോബി ജോസ്, റഫീഖ് ഇസ്മായിൽ, ജോളി ജയിംസ്, അലോഷ്യസ് ജോൺ, സാജൻ അഞ്ചനാടൻ, ജിൻസി ജോസഫ്, എബിൻ കുര്യൻ, ഡാർലി എം. സെബാസ്റ്റ്യൻ, ജോർജുകുട്ടി തടത്തിലാങ്കൽ എന്നിവർ പ്രസംഗിച്ചു.