കോ​​ട്ട​​യം: “എ​​ന്‍റെ ക​​രു​​ത​​ൽ എ​​ന്‍റെ പ​​രി​​സ്ഥി​​തി​​ക്കാ​​യി’’ എ​​ന്ന പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി ശു​​ചി​​ത്വ മി​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന സം​​സ്ഥാ​​ന​​ത​​ല റീ​​ൽ​​സ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ 30 വ​​രെ അ​​വ​​സ​​രം. താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ എ​​ന്‍റെ ക​​രു​​ത​​ൽ എ​​ന്‍റെ പ​​രി​​സ്ഥി​​തി​​ക്കാ​​യി എ​​ന്ന വി​​ഷ​​യ​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി ചി​​ത്രീ​​ക​​രി​​ക്കു​​ന്ന വീ​​ഡി​​യോ 30ന​​കം ന​​ൽ​​ക​​ണം.

റീ​​ൽ​​സ് ചി​​ത്രീ​​ക​​രി​​ച്ച വ്യ​​ക്തി അ​​ത് സ്വ​​ന്തം സോ​​ഷ്യ​​ൽ മീ​​ഡി​​യ പേ​​ജി​​ൽ പോ​​സ്റ്റ് ചെ​​യ്ത ലി​​ങ്ക്, എം​​പി4 അ​​ല്ലെ​​ങ്കി​​ൽ എ​​വി​​ഐ വീ​​ഡി​​യോ ഫോ​​ർ​​മാ​​റ്റു​​ക​​ൾ [email protected] എ​​ന്ന മെ​​യി​​ൽ ഐ​​ഡി​​യി​​ലേ​​ക്ക് അ​​യ​​യ്ക്ക​​ണം. വീ​​ഡി​​യോ​​യു​​ടെ കൂ​​ടെ suchitwamission kottayam, ssg2025, swachchsurvekshan grameen2025 എ​​ന്നീ ടാ​​ഗു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​ണം. മ​​ത്സ​​രാ​​ർ​​ഥി​​ക​​ൾ ജി​​ല്ലാ ശു​​ചി​​ത്വ​​മി​​ഷ​​ന്‍റെ സോ​​ഷ്യ​​ൽ മീ​​ഡി​​യ പേ​​ജു​​ക​​ൾ ഫോ​​ളോ ചെ​​യ്യ​​ണം.

കാ​​മ​​റ​​യോ മൊ​​ബൈ​​ൽ ഫോ​​ണോ ഉ​​പ​​യോ​​ഗി​​ച്ചു വീ​​ഡി​​യോ എ​​ടു​​ക്കാം. വീ​​ഡി​​യോ​​ക​​ൾ സ്വ​​ന്തം ആ​​ശ​​യം ആ​​യി​​രി​​ക്ക​​ണം. ഒ​​രു മി​​നി​​റ്റി​​ൽ താ​​ഴെ​​യു​​ള്ള വീ​​ഡി​​യോ 9:16 പോ​​ർ​​ട്ട​​റേ​​റ്റ് എ​​ന്ന അ​​നു​​പാ​​ത​​ത്തി​​ൽ​​വേ​​ണം എ​​ടു​​ക്കേ​​ണ്ട​​ത്. റീ​​ൽ​​സു​​ക​​ൾ മ​​ല​​യാ​​ള​​ത്തി​​ൽ ആ​​യി​​രി​​ക്ക​​ണം. കു​​റ്റ​​ക​​ര​​മോ അ​​പ​​കീ​​ർ​​ത്തി​​ക​​ര​​മോ വെ​​റു​​പ്പു​​ള​​വാ​​ക്കു​​ന്ന​​തോ ആ​​യ ഉ​​ള്ള​​ട​​ക്കം ഉ​​ണ്ടാ​​കാ​​ൻ പാ​​ടി​​ല്ല. സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന മി​​ക​​ച്ച 10 റീ​​ൽ​​സു​​ക​​ൾ​​ക്ക് 10,000 രൂ​​പ വീ​​തം സ​​മ്മാ​​നം ന​​ൽ​​കും. ഫോ​​ൺ: 0481-2573606.