ദുക്റാന തിരുനാളിലെ പൊതുഅവധി ആവശ്യം: മന്ത്രിമാര്‍ക്കു നിവേദനം നല്കി എസ്എംവൈഎം
1571418
Sunday, June 29, 2025 11:49 PM IST
പാലാ: ജൂലൈ മൂന്നിന് പൊതു അവധി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാലാ രൂപത എസ്എംവൈഎം തിരുവനന്തപുരത്തെത്തി മന്ത്രിമാര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. മന്ത്രിമാരായ ആര്. ബിന്ദു, റോഷി അഗസ്റ്റിന് എന്നിവര്‍ക്കാണ് നിവേദനം സമര്‍പ്പിച്ചത്. ജോസ് കെ. മാണി എംപിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
ദുക്റാന തിരുനാള്‍ ദിനം പൊതു അവധി അല്ലാത്തതുമൂലം സമുദായ അംഗങ്ങള്‍ക്ക് ഈ വിശുദ്ധ ദിനത്തില്‍ പ്രാര്‍ഥനകളിലും ചടങ്ങുകളിലും സംബന്ധിക്കുന്നതിന് സാധിക്കുന്നില്ലെന്ന അവസ്ഥ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ആവശ്യം പരിഗണിക്കാമെന്ന് അധികാരികള്‍ ഉറപ്പു നല്‍കിയതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍ നിവേദനം സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ബില്‍ന സിബി, എസ്എംവൈഎം സംസ്ഥാന ട്രഷറര്‍ നിഖില്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.