വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍: ഉദ്യോഗസ്ഥ സമ്മേളനം നടത്തി
1571419
Sunday, June 29, 2025 11:49 PM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഭരണങ്ങാനം അല്‍ഫോന്‍സ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്നലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.
മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ ആര്‍ഡിഒ കെ.പി. ദീപ, എസ്എച്ച്ഒ ബിജു ചെറിയാന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തീര്‍ഥാടന കേന്ദ്രത്തെ പ്രതിനിധീകരിച്ച് റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലയ്ക്കപ്പറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, വൈസ് റെക്ടര്‍ ഫാ. ജോസഫ് അമ്പാട്ട് എന്നിവരും പങ്കെടുത്തു. തീര്‍ഥാടനകേന്ദ്രത്തില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിനുവേണ്ട ക്രമീകരണങ്ങള്‍ ചെയ്യും.