അച്ഛന്റെ കോളജിൽ താരമായി മീനാക്ഷി
1423933
Tuesday, May 21, 2024 6:24 AM IST
മണർകാട്: അച്ഛന്റെ കലാലയ ഓർമകൾക്ക് ’ഒപ്പം’ നടന്ന് സിനിമ താരവും അവതാരകയുമായ മീനാക്ഷി (അനുനയ അനൂപ്). അച്ഛൻ അനൂപിനൊപ്പം, താരം മണർകാട് സെന്റ് മേരീസ് കോളജിന്റെ പടികടന്നെത്തിയത് വിദ്യാർഥിയായാണ്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാംവർഷ ബിരുദത്തിന് ചേരാൻ. 1992 - 94 കാലത്ത് ഇതേ കോളജിലെ പ്രീഡിഗ്രി വിദ്യാർഥിയായിരുന്നു അനൂപ്. ഗ്രാമത്തിന്റെ സ്വച്ഛതയിൽ, അച്ഛന്റെ പ്രിയ കലാലയത്തിൽ പഠിക്കുക എന്നത് ഏറെ നാളായുള്ള തന്റെ ആഗ്രഹമായിരുന്നെന്ന് മീനാക്ഷി.
മണർകാട് സെന്റ് മേരീസ് കോളജിലെ പഴയ ക്ലാസ് മുറികളും കലാലയ വീഥികളും ഇരുവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളായി. പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളാണ് മീനാക്ഷി. ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠനം.