പേണ്ടാനംവയലില്‍ വെള്ളക്കെട്ട്
1423824
Monday, May 20, 2024 10:45 PM IST
പാലാ: പാലാ-ഉഴവൂര്‍ റോഡിൽ പേണ്ടാനംവയലിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമായി. പുത്തന്‍വീട് ബസ് സ്റ്റോപ്പിനു സമീപമാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്.
വെള്ളം ഒഴുകിപ്പോകാന്‍ ഓടയില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഒറ്റ മഴയ്ക്കു തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്നതോടെ കാല്‍നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഓടകള്‍ നിര്‍മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.