വൈ​ക്കം: വൈ​ക്കം ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഞാ​റ്റു​വേ​ലച്ച​ന്ത​യും ആ​ത്മ കോ​ട്ട​യ​ത്തി​ന്‍റെ ക​ര്‍​ഷ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഹാ​ളി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രീ​താ രാ​ജേ​ഷ് വൈ​ക്കം അ​ഗ്രി​ക്കേ​ഷ​ന്‍ സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി കെ.​വി.​ പ​വി​ത്ര​ന് പ​ച്ച​ക്ക​റിത്തൈകൾ ​കൈ​മാ​റി ഞാ​റ്റു​വേ​ലച്ച​ന്ത​യു​ടെയും ക​ര്‍​ഷ​ക​ പ​രി​ശീല​ന പ​രി​പാ​ടി​യു​ടെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​ടി.​ സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ ജോ​ ജോ​സ്, കോ​ട്ട​യം ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ മി​നി​ജോ​ര്‍​ജ്, ആ​ത്മ വൈ​ബ​യോ ഗ്രൂ​പ്പ് പ്ര​സി​ഡന്‍റ് വേ​ണു​ഗോ​പാ​ല്‍, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ സി​ന്ധു സ​ജീ​വ​ന്‍, ബി​ന്ദു ഷാ​ജി, എ​ന്‍. അ​യ്യ​പ്പ​ന്‍, രാ​ധി​ക ശ്യാം, ​ഗി​രി​ജ, ക​വി​ത, ലേ​ഖ, രേ​ണു​ക ര​തീ​ഷ്, രാ​ജ​ശ്രീ, മോ​ഹ​ന​കു​മാ​രി, ആ​ര്‍. സ​ന്തോ​ഷ്, വൈ​ക്കം ബ്ലോ​ക്ക് കൃ​ഷി ഓ​ഫീ​സ് ഡ​യ​റ​ക്ട​ര്‍ വി​നു ച​ന്ദ്ര​ബോ​സ്,

കാ​ര്‍​ഷി​ക വി​ക​സ​നസ​മി​തി അം​ഗ​ങ്ങ​ളാ​യ പി. ​സോ​മ​ന്‍​പി​ള്ള, ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജോ​ണ്‍ ചെ​ത്തി​യി​ല്‍, മോ​ഹ​ന​ന്‍, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ മെ​യ്‌​സ​ണ്‍ മു​ര​ളി, വി.​വി.​ സി​ജി, ആ​ശാ കു​ര്യ​ന്‍, നി​മി​ഷ കു​ര്യ​ന്‍, ര​മ്യ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.