മാനവസംസ്കാരത്തിന് അടിത്തറ പാകിയത് കർഷകർ: മന്ത്രി വാസവൻ
1588161
Sunday, August 31, 2025 7:07 AM IST
തലയോലപ്പറമ്പ്: മാനവ സംസ്കാരത്തിന് അടിത്തറ പാകിയത് കർഷകരാണെന്ന് മന്ത്രി വി. എൻ.വാസവൻ. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ സഹൃദയ വെൽഫെയർ സർവീസസ് എറണാകുളത്തിന്റെയും തലയോലപ്പറമ്പ് പൗരാവലിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച സമൃദ്ധി കാർഷിക ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചെയർമാൻ റവ.ഡോ. ബെന്നി മാരാപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഫാ.ജോസ് കൊളുത്തുവള്ളിൽ, പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ്, ഇമ്മാനുവേൽ അരയത്തേൽ,കൈക്കാരൻ തങ്കച്ചൻകളമ്പുകാട്, ഷേർലിജോസ് വേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം നടന്നകലാസന്ധ്യ ചലച്ചിത്രനടൻ ജയൻ ചേർത്തല ഉദ്ഘാടനം ചെയ്തു.സിസ്റ്റർ മെർലിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു .സുഭാഷ് പുഞ്ചക്കോട്ടിൽ, ജെറിൻ പാറയിൽ എന്നിവർ പ്രസംഗിച്ചു.
ഇന്നു രാവിലെ9.30ന്ഫാ. ജോസ്കൊളുത്തുവള്ളിലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബിഷപ് മാർ തോമസ് ചക്യത്ത് മികച്ച കർഷകരെ ആദരിക്കും.11ന് ഹരിത കർമസേനാംഗങ്ങളെ ഡോ. ജോസ് പുഞ്ചക്കോട്ടിൽ ആദരിക്കും.
വൈകുന്നേരം ആറിന് സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ കെ. ഫ്രാൻസിസ് ജോർജ് എംപി ആരോഗ്യപ്രവർത്തകരെ ആദരിക്കും.