മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിമന്‍ഷ്യ കെയര്‍ പ്രോഗ്രാം
1587689
Friday, August 29, 2025 11:44 PM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ഡിമന്‍ഷ്യ ബാധിച്ചവര്‍ക്കു വേണ്ടി ദി റീ കണക്ട് എന്ന പേരില്‍ ഡിമന്‍ഷ്യ കെയര്‍ പ്രോഗ്രാം ആരംഭിച്ചു. ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രായമായവര്‍ നേരിടുന്ന ആരോഗ് പ്രശ്നം മാത്രമല്ല ഒരു സാമൂഹികപ്രശ്നം കൂടിയാണ് ഡിമന്‍ഷ്യ എന്ന് കളക്ടര്‍ പറഞ്ഞു.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. നൂതന ചികിത്സാമാര്ഗങ്ങളിലൂടെ മറവിരോഗത്തിന് പ്രതിരോധം സൃഷ്ടിക്കാനുള്ള മാര്‍ഗങ്ങളാണ് മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഡിമന്‍ഷ്യ കെയര്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള വിആർ ടൂള്‍ ആന്‍ഡ് ന്യൂറോബ്ലൂം, എല്‍ഡേഴ്സ് മെമ്മറി വര്‍ക്ക് ബുക്ക് എന്നിവയുടെ പ്രകാശനവും മുഖ്യപ്രഭാഷണവും പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു.
റീ കണക്ട് പ്രോഗ്രാമിനെക്കുറിച്ച് ന്യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജോസി ജെ. വള്ളിപ്പാലം വിശദീകരിച്ചു. ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അരുണ്‍ ജോര്‍ജ് തറയാനില്‍, ഈസ്ഡിമന്ഷ്യ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ജോസ് ജോളി പൈനാടത്ത്, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന് ബാബു എന്നിവര്‍ പ്രസംഗിച്ചു.