മെഡി. കോളജിൽ വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു
1587423
Thursday, August 28, 2025 7:29 AM IST
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിയെ നായ കടിച്ചു. ലേഡീസ് ഹോസ്റ്റലിൽനിന്നു കോളജിലേക്ക് വരുമ്പോൾ കൂട്ടംകൂടിനിന്ന തെരുനായ്ക്കളിൽ ഒന്ന് വിദ്യാർഥിനിയെ കടിക്കുകയായിരുന്നു.
ഭീതിയിലായ വിദ്യാർഥി സഹപാഠികളെ വിളിച്ചാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കപ്പെട്ടത്.