ഓണാഘോഷം
1586903
Wednesday, August 27, 2025 12:34 AM IST
കുറുമണ്ണ്: സെന്റ് ജോണ്‍സ് ഹൈസ്കൂളില്‍ ഇന്ന് ഓണാഘോഷം നടത്തും. രാവിലെ 8.45ന് കുട്ടികളുടെ അത്തപ്പൂക്കള മത്സരം. മലയാളി മങ്ക, കേരള ശ്രീമാന്‍, ഓണപ്പാട്ട്, വടംവലി, മിഠായി പെറുക്കല്‍, തിരികത്തിച്ചോട്ടം, ബോള്‍ പാസിംഗ്, ബോംബിംഗ് ദ സിറ്റി എന്നീ മത്സരങ്ങള്‍ കുട്ടികള്‍ക്കായി നടത്തും. എല്‍പി, യുപി, എച്ച്എസ് വിഭാഗം കുട്ടികള്‍ സംയുക്തമായി മെഗാ തിരുവാതിര നടത്തും.
മത്സരങ്ങള്‍ക്കു ശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മണിയഞ്ചിറ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, മെംബര്‍മാരായ ബിന്ദു ജേക്കബ്, ബിന്ദു വിനു, പിടിഎ പ്രസിഡന്റ് സുബി ഓടയ്ക്കല്‍, പൂര്‍വ അധ്യാപകര്‍ എന്നിവര്‍ പ്രസംഗിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി. സോമന് സമ്മാനദാനം നിര്‍വഹിക്കും.
ചെമ്മലമറ്റം: ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ ഓണാഘോഷം ഇന്നു വിവിധ പരിപാടികളോടെ ആഘോഷിക്കും. ഇന്നു രാവിലെ 9.30നു സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യും തുടർന്ന് പുലികളി, തിരുവാതിരകളി, മലയാളി മാമൻ, മലയാളി മങ്ക, കറിക്കരിയൽ മത്സരം എന്നിവ നടത്തും.
കൊച്ചിടപ്പാടി: എം.ജി. ശ്രീകുമാര്‍ ഫാന്‍സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി, ഓംറാം ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊച്ചിടപ്പാടി സ്നേഹാരാം സ്പെഷല്‍ സ്കൂളില്‍ ഓണാഘോഷവും സാംസ്കാരികസമ്മേളനവും കുട്ടികളുടെ കലാപരിപാടികളും 27ന് ഉച്ചയ്ക്ക് 12നു നടത്തും.
ഓണസദ്യക്കുശേഷം നടക്കുന്ന സാംസ്കാരികസമ്മേളനം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇ.ആര്. ബിജു അധ്യക്ഷത വഹിക്കും. സ്നേഹാരാം സ്പെഷല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസ്മിത, സിജി ടോണി, അനില്‍ തെക്കേക്കര, ദേവസ്യാച്ചന് വാണിയപ്പുര, സിജി പനച്ചിക്കല്‍, പി.ജി. ജനാര്ദനന്, മാത്യൂസ് പൂഞ്ഞാര്‍, ഷിബി തോമസ് എന്നിവര്‍ പ്രസംഗിക്കും. ഓംറാം മിഖായേല്‍ ഐവനോവിന്റെ പുസ്തകം "ആല്‍ക്കെമി' പ്രകാശനവും ഡോ. ജോസഫ് ഫ്രാന്‍സിസ്, റോജര്‍ സെബാസ്റ്റ്യന്‍, ജോഷി മറ്റക്കര എന്നിവരെ ആദരിക്കലും യോഗത്തിൽ നടക്കും. സാംസ്കാരിക സമ്മേളനത്തിനുശേഷം ജോഷി മറ്റക്കര നയിക്കുന്ന ഗാനമേളയും സ്നേഹാരാം കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.