കെ.പി. ചെറിയാന് ദേശീയ പുരസ്കാരം
1587031
Wednesday, August 27, 2025 6:37 AM IST
കടുത്തുരുത്തി: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കേരകര്‍ഷക അവാര്‍ഡ് റിട്ട. സ്കൂള്‍ പ്രിന്‍സിപ്പള്‍ ഞീഴൂര്‍ മഠത്തിപ്പറമ്പ് കുരീക്കോട്ടില്‍ കെ.പി. ചെറിയാന്. നാളികേര ദിനമായ സെപ്റ്റംബര്‍ രണ്ടിന് കാസര്‍ഗോഡ് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹൈസ്കൂളിലെ പ്രിന്‍സിപ്പലായിരുന്ന കെ.പി. ചെറിയാന് 2005 മുതലാണ് സജീവമായി തെങ്ങ് കൃഷിയിലേക്ക് തിരിയുന്നത്. ആറേക്കറിലാണ് കൃഷി.
വിവിധയിനം തെങ്ങുകള്‍ക്കൊപ്പം 15 ഓളം ഇടവിളകളും കൃഷി ചെയ്യുന്നുണ്ട്. ഭാര്യ റിട്ട. അധ്യാപിക അല്‍ഫോന്‍സാ ചെറിയാന്. മക്കള്‍ - ഫിനില്‍, ടോം, ജയിംസ്, അനു.