സര്‍ക്കാരിന്റെ നെല്ലുനയത്തിനെതിരേ മങ്കൊമ്പില്‍ നെല്‍കര്‍ഷക പ്രതിഷേധം
1587422
Thursday, August 28, 2025 7:29 AM IST
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാര്‍ അരിയുടെ വില നല്കുമ്പോള് നെല്ലിന്റെ വില നല്‍കാമെന്നു വ്യക്തമാക്കിയുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നെല്ലുസംഭരണ നയപ്രഖ്യാപനം ഒരു രീതിയിലും നെല്‍ കര്‍ഷകര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് നെല്‍ കര്‍ഷക സംരക്ഷണ സമിതി രക്ഷാധികാരി വി.ജെ. ലാലി
സപ്ലൈകോ പാഡിയുടെ 2025-26 വര്‍ഷത്തെ നെല്ല് സംഭരണ നയത്തിലെ വികലതകള്ക്കെതിരേ നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹികള്‍ മങ്കൊമ്പ് പാഡി മാര്‍ക്കറ്റിംഗ് ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച സമര പരിപാടി പ്രതിഷേധാഗ്നി-ആഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈസ് പ്രസിഡന്റ് കെ.ബി. മോഹനന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സോണിച്ചന്‍ പുളുങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി. വേലായുധന് നായര്‍, ഷാജി മുടന്താഞ്ഞിലി, ജോസി കുര്യന്, റോയി ഊരാംവേലി, വിശ്വനാഥപിള്ള ഹരിപ്പാട്, തോമാച്ചന് ഇല്ലിക്കല്‍, കറിയാച്ചന് ചേന്നങ്കര, സുഭാഷ് പറമ്പിശേരി, ജി. സൂരജ്, റാഫി ജോസ് മോഴൂര്‍, ജോജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.