കുറിച്ചി പഞ്ചായത്തിലെ ഭാസ്കരന് നഗര്‍ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍
1587022
Wednesday, August 27, 2025 6:36 AM IST
കുറിച്ചി: ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ കുറിച്ചി പഞ്ചായത്തിലെ ഭാസ്കരന് നഗറിനെ അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉത്തരവായതായി ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അടിസ്ഥാന വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയിലാണ് 2025 -26 സാമ്പത്തിക വര്‍ഷത്തില്‍ ഭാസ്കരന് നഗറിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജോബ് മൈക്കിള്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടശേഷം ആറാമത്തെ നഗറാണ് അംബേദ്കര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഒരു പ്രദേശത്ത് ഒരു കോടി രൂപ മുടക്കിയുള്ള വികസനമാണ് നടക്കുന്നത്. സമഗ്രമായ വികസനം എല്ലാ മേഖലയിലും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ നാടിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുമെന്നും എംഎല്‍എ അറിയിച്ചു.