സഹകരണ ഓണവിപണി ആരംഭിച്ചു
1586906
Wednesday, August 27, 2025 12:34 AM IST
പൊൻകുന്നം: സംസ്ഥാന സർക്കാരും കൺസ്യൂമർ ഫെഡും സഹകരണവകുപ്പുമായി ചേർന്ന് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി പൊൻകുന്നം മാർക്കറ്റിംഗ് സഹകരണസംഘത്തിൽ ഓണം സഹകരണ വിപണി പ്രവർത്തനമാരംഭിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് മോളി ജോൺ, ഭരണസമിതി അംഗങ്ങളായ മാത്തുക്കുട്ടി തൊമ്മിത്താഴെ, ജോർജുകുട്ടി പൂതക്കുഴി, സി.ജി. രാജൻ, രാഹുൽ ബി. പിള്ള, ഷൈല ജോൺ, കെ.പി. സുശീലൻ, ഇമ്മാനുവൽ കോഴിപ്പൂവനാനി, സനോജ് പനയ്ക്കൻ, കാർത്തിക ശ്രീകാന്ത്, വാർഡ് മെംബർ കെ.എ. ഏബ്രഹാം, സെക്രട്ടറി ടോജി പി. തോമസ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി സാബു അമല, പി.ജെ. സ്കറിയ പട്ടരുകാലായിൽ എന്നിവർ പ്രസംഗിച്ചു. അരി, പഞ്ചസാര, വെളിച്ചെണ്ണ, പയർവർഗങ്ങൾ ഉൾപ്പെടെ 11 ഇനം സാധനങ്ങൾ 1020 രൂപയ്ക്കാണ് നൽകുന്നത്.
കൊക്കയാർ: കൊക്കയാർ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഓണംവിപണി 29നു തുടങ്ങും. 13 സബ്സിഡി ഇനങ്ങളും നോൺ സബ്സിഡി സാധനങ്ങളുമടങ്ങുന്ന കിറ്റുകളാക്കിയാണ് വിതരണം ചെയ്യുന്നത്. റേഷൻ കാർഡ് അടിസ്ഥാനത്തിലാണ് വിതരണമെന്ന് ബാങ്ക് സെക്രട്ടറി എൻ.ഐ. ഷെമീന അറിയിച്ചു. 29നു രാവിലെ 9.30 ന് ബാങ്ക് പ്രസിഡന്റ് മാമച്ചൻ ലൂക്കോസ് ഓണംവിപണി ഉദ്ഘാടനം ചെയ്യും.
മുണ്ടക്കയം: മുണ്ടക്കയം സഹകരണ ബാങ്കിന്റെയും കൺസ്യൂമർ ഫെഡിന്റെയും നേതൃത്വത്തിൽ നടത്തുന്ന ഓണവിപണിക്ക് തുടക്കമായി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് റോയി കപ്പിലുമാക്കൽ ഓണവിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അൻസാരി മഠത്തിൽ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ബെന്നി ചേറ്റുകുഴി, ടി.സി. സെയ്ത് മുഹമ്മദ്, ഡോ. എൻ.എസ്. ഷാജി, അബ്ദു ആലസംപാട്ടിൽ, റെജി വാര്യമറ്റം, രഞ്ജിത്ത് ഹരിദാസ്, നെബിൻ കാരക്കാട്ട്, ആൻസി അഗസ്റ്റിൻ, ബിന്ദു ജോബിൻ, സാറാമ്മ സുധീർ, സി.എസ്. സിനി, ആർ. സീനിയ, സെക്രട്ടറി മിനു ബേബി, അസിസ്റ്റന്റ് സെക്രട്ടറി ഷിബി സി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ മുണ്ടക്കയം, കൂട്ടിക്കൽ പഞ്ചായത്തുകളിലെ കാർഷിക വികസന സമിതികൾനിന്ന് തെരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു.
ഓണച്ചന്തയിലേക്ക്
കാർഷികോത്പന്നങ്ങൾ നൽകാം
കൂരാലി: എലിക്കുളം കൃഷിഭവൻ സെപ്റ്റംബർ ഒന്നുമുതൽ കൂരാലിയിൽ നടത്തുന്ന ഓണച്ചന്തയിലേക്ക് എലിക്കുളത്തെ കർഷകർക്ക് ഉത്പന്നങ്ങൾ നൽകാം. പൊതുവിപണിയിലെ മൊത്തവിലയേക്കാൾ പത്തു ശതമാനം വില അധികം നൽകിയാണ് സംഭരിക്കുന്നത്.
ഉത്പന്നങ്ങൾ നൽകാൻ താത്പര്യമുള്ള കർഷകർ പേരും വിലാസവും ഫോൺനമ്പരും വിളയുടെ ഇനവും തൂക്കവും 28നു വൈകുന്നേരം അഞ്ചിന് മുന്പ് അറിയിക്കണം. ഫോൺ: 7025613229.