മെഡി. കോളജ് ആശുപത്രി വളപ്പിൽ നിയന്ത്രണംവിട്ട കാർ ഇരുമ്പുതൂണിൽ ഇടിച്ചു
1586775
Tuesday, August 26, 2025 4:33 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ നിയന്ത്രണം വിട്ട് ഇരുമ്പ് തൂണുകൾ തകർത്തു. ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാർ വനിതാ ഡോക്ടർ പുറത്തേക്കിറക്കുമ്പോൾ ആശുപത്രി വളപ്പിലേക്കു വന്ന മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടപ്പോൾ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു.
എതിർവശതത്തുണ്ടാ യിരുന്ന വൈദ്യുതി പോസ്റ്റിനോടു ചേർന്ന ഇരുമ്പുതൂണുകളിൽ ഇടിച്ചാണ് കാർ നിന്നത്. വൈദ്യുതി പോസ്റ്റിൽ ഇടിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാർഡിയോളജി വിഭാഗത്തിനു സമീപമാണ് സംഭവം. അപകടത്തിൽ വൈദ്യുതി പോസ്റ്റിനും കാറിനും ഇടയിൽ അകപ്പെട്ട് ബൈക്ക് കുടുങ്ങിയിരുന്നു.