പായിപ്പാട് പഞ്ചായത്തില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു
1587027
Wednesday, August 27, 2025 6:36 AM IST
പായിപ്പാട്: പായിപ്പാട് പഞ്ചായത്ത് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാലുകോടി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ വികസനരംഗത്ത് രാജ്യത്തിനു മാതൃകയാണന്ന് മന്ത്രി പറഞ്ഞു.
പായിപ്പാട് പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച 104 വീടുകളുടെ സമര്‍പ്പണം, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 76 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പട്ടികജാതി പൊതുശ്മശാനം, പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ നക്രല്‍ പുതുവലില്‍ പുതുതായി നിര്‍മിച്ച വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ്, വനിത ഫിറ്റ്നസ് സെന്റര്‍, വനിതാ വായ്പ പദ്ധതി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്.
ജോബ് മൈക്കിൾ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു, പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്, വൈസ് പ്രസിഡന്റ് ഷൈനി ജോജോ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിനു ജോബ്, ടീനാമോള്‍ റോബി, പഞ്ചായത്തംഗങ്ങളായ എബി വര്‍ഗീസ്, അനിജ ലാലന്, ത്രേസ്യാമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ജയിംസ് വേഷ്ണാല്‍, ജയന് ഗോപാലന്, സിബിച്ചന് ഒട്ടത്തില്‍, ആനി രാജു, ഗീതാ ശശിധരന്, ഗീത തോമസ്, ടി.കെ. കരുണാകരന്, മുബാഷ് മുഹമ്മദ് ഇസ്മയില്‍, രജനി ശ്രീജിത്ത്, ഡാര്‍ലി ടെജി, കെ.എ. പാപ്പച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.