കേരളത്തിൽ പട്ടിണിഓണമെന്ന്
1587179
Wednesday, August 27, 2025 11:49 PM IST
പാറത്തോട്: കാർഷിക മേഖല തകർച്ച നേരിടുന്ന ഈ അവസരത്തിൽ കേരളത്തിൽ ഇത്തവണ പട്ടിണി ഓണമെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ്. കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം നേതൃയോഗം പാറത്തോട് പെൻഷൻ ഭവനിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ഏബ്രഹാം ആമുഖപ്രസംഗം നടത്തി. ജില്ലാ പ്രസിഡന്റ് ജയ്സൺ ഒഴുകയിൽ, നിയോജകമണ്ഡലം പ്രസിഡന്റ് മജു പുളിക്കൽ, ഉന്നതാധികാര സമിതി അംഗങ്ങളായ മറിയാമ്മ ടീച്ചർ, സാബു പ്ലാത്തോട്ടം, ജോസഫ് വാരണം, സംസ്ഥാന സെക്രട്ടറിമാരായ ജോജി വാളിപ്ലാക്കൽ, സോണി തോമസ്, ജില്ലാ സെക്രട്ടറിമാരായ രാജു മായാലിൽ, വർഗീസ് കൊച്ചുകുന്നേൽ, സിബി നമ്പുടാകം, ജോൺസി വാന്തിയിൽ, അലക്സ് പുതിയാപറമ്പിൽ, തോമസുകുട്ടി വാരണത്ത് എന്നിവർ പ്രസംഗിച്ചു.