കളത്തൂരിൽ ഫിറ്റ്നെസ് സെന്റർ തുറന്നു
1587182
Wednesday, August 27, 2025 11:49 PM IST
കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കളത്തൂരിൽ വനിതകൾക്കായി ഫിറ്റ്നെസ് സെന്റർ തുറന്നു. കുറവിലങ്ങാട് ഡിവിഷനിൽ കണിയോടി സാംസ്കാരിക നിലയത്തിലാണ് പുതിയ സെന്റർ പ്രവർത്തനം തുടങ്ങിയത്.
സെന്ററിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.സി. കുര്യൻ നിർവഹിച്ചു. പഞ്ചായത്തംഗം ടെസി സജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു, പഞ്ചായത്തംഗം ബിജു പുഞ്ചായിൽ, ഗുണഭോക്തൃസമിതി പ്രസിഡന്റ് ത്രേസ്യാമ്മ കാരക്കാട്ട്, ബ്ലെസി ആവിയിൽ, മിനിമോൾ ജോർജ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയ സെന്ററിന് അടിസ്ഥാന സൗകര്യങ്ങൾക്കും ഉപകരണങ്ങൾക്കുമായി 6.5 ലക്ഷം രൂപ വിനിയോഗിച്ചതായി ബ്ലോക്ക് പഞ്ചായത്തംഗം പി.സി. കുര്യൻ പറഞ്ഞു.