കുറിച്ചിയിലെ തെരുവുനായ ശല്യം നിയന്ത്രിക്കണം
1587023
Wednesday, August 27, 2025 6:36 AM IST
കുറിച്ചി: പേവിഷബാധയുള്ളവ അടക്കമുള്ള തെരുവുനായ ശല്യം കുറിച്ചിയില്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ തെരുവുനായ നിയന്ത്രണത്തിനായി കുറിച്ചി പഞ്ചായത്തില്‍ നായകള്‍ക്ക് ഷെല്‍ട്ടര്‍ പണിയണമെന്നും നായ്ക്കള്‍ക്ക് വാക്സിനേഷന് നല്‍കണമെന്നും കേരള കോണ്‍ഗ്രസ് കുറിച്ചി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ജിക്കു കുര്യക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുകുട്ടി പ്ലാത്താനം, സി.ഡി. വത്സപ്പന്‍, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, ഡോ. ജോബിന് എസ്. കൊട്ടാരം, കെ.എ. തോമസ്, കുര്യന് തൂമ്പുങ്കല്‍, ജോസഫ് ആന്റണി, ഡോ. സെബിന് എസ്. കൊട്ടാരം തുടങ്ങിയവര്‍ പ്രസംഗിച്ചു.