കേരള കോണ്‍ഗ്രസ് ധര്‍ണ നടത്തി
1587433
Thursday, August 28, 2025 7:40 AM IST
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണുക, ഗതാഗതക്കുരുക്കു പരിഹരിക്കുക, വഴി വിളക്കുകള്‍ പ്രകാശിപ്പിക്കുക, തെരുവുനായകളുടെ ശല്യമൊഴിവാക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ടൗണ്‍ ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ജംഗ്ഷനില്‍ ധര്‍ണ നടത്തി.
ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് മാത്യു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സിബിച്ചന് ഇടശേരിപ്പറമ്പില് വിഷയാവതരണം നടത്തി. പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്മാന് കെ.എഫ്. വര്‍ഗീസ് സമരം ഉദ്ഘാടനം ചെയ്തു.
മാത്തുക്കുട്ടി പ്ലാത്താനം, വി.ജെ. ലാലി, സി.ഡി. വത്സപ്പന്‍, ജോര്‍ജുകുട്ടി മാപ്പിളശേരി, ആര്. ശശിധരന് നായര്‍, സിബി ചാമക്കാല, മുകുന്ദന് രാജു, ജോബിന് എസ്. കൊട്ടാരം, ജോസുകുട്ടി നെടുമുടി, സന്തോഷ് ആന്റണി, സച്ചിന് സാജന്, കുര്യൻ, ബേബിച്ചന് സഎന്നിവര് പ്രസംഗിച്ചു.