അറസ്റ്റ് ചെയ്തു
1587035
Wednesday, August 27, 2025 6:37 AM IST
വൈക്കം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഏഴുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് ഒറ്റപ്പാലം പാലത്തിങ്കൽ ഷിഹാസ് വില്ലയിൽ സെയ്ത് മുഹമ്മദി(63)നെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ 11 തവണകളിലായി അക്കൗണ്ട് മുഖാന്തിരവും നേരിട്ടുമായി അഭിലാഷ് എന്നയാളിൽനിന്ന് 6,90,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.