വല്ലകം ജീവനിലയത്തിൽ ഓണാഘോഷം
1587036
Wednesday, August 27, 2025 6:37 AM IST
വൈക്കം: വല്ലകം ജീവനിലയത്തിൽ അത്ത ദിനത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി "അത്തം പത്തിന് പൊന്നോണം, എന്റെ ഓണച്ചിന്തകൾ' എന്ന പരിപാടി സംഘടിപ്പിച്ചു.
റെനർജി സിസ്റ്റത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം ചലചിത്ര പിന്നണി ഗായകൻ വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ എം.വി. മനോജ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
വൈക്കം നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ് ജീവനിലയത്തിലെ അന്തേവാസികൾക്ക് ഓണക്കോടി നൽകി. ലേബർ ഇൻഡ്യ പബ്ലിക്കേഷൻസ് ചെയർമാൻ ജോർജ് കുളങ്ങര, സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, കഥകളി നടൻ പള്ളിപ്പുറം സുനിൽ, പ്രഫ. സിറിയക് ചോലങ്കേരി, മാധ്യമ പ്രവർത്തകൻ കെ.ആർ. സുശീലൻ, ജയ് ജോൺ, വി.ടി. ജയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.