ഓണാഘോഷം സംഘടിപ്പിച്ച് അരുവിത്തുറ കോളജ്
1587159
Wednesday, August 27, 2025 5:42 PM IST
ആരുവിത്തുറ: സെന്റ് ജോർജ് കോളജിൽ ഓണാഘോഷം "തജ്ജം തകജ്ജം - 2025' വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ നിർവഹിച്ചു.
ചടങ്ങിൽ ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, യൂണിയൻ ചെയർമാൻ ആദിൽ ബഷീർ തുടങ്ങയവർ സംസാരിച്ചു.
അത്തപൂക്കളമത്സരം, തിരുവാതിര, മ്യൂസിക്ക് ബാൻഡ്, വിദ്യാർഥികളുടെയും അധ്യാപകരുടെയും സംഘനൃത്തങ്ങൾ, ഓണം ഫാഷൻ റാമ്പ് വാക്ക്, വംടവലി തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടന്നു.
ആഘോത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്തിര ഘോഷയാത്രയിൽ വാധ്യമേളങ്ങൾക്കൊപ്പം മുത്തുക്കുടകളും മലയാള തനിമയുള്ള വേഷവിധാനങ്ങളുമായി വിദ്യാർഥികൾ അണിനിരന്നു.