എയ്ഞ്ചൽസ് വില്ലേജിൽ മാലാഖമാരുടെ കടകൾ തുറന്നു
1586904
Wednesday, August 27, 2025 12:34 AM IST
വാഴൂർ ഈസ്റ്റ്: ചെങ്കൽ പത്തൊന്പതാംമൈൽ എയ്ഞ്ചൽസ് വില്ലേജിൽ പുതുതായി ആരംഭിച്ച മാലാഖമാരുടെ കടകളുടെ ഉദ്ഘാടനം സാമൂഹ്യനീതി-ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. തുടർന്നു നടന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, എയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി എന്നിവർ പ്രസംഗിച്ചു.
എയ്ഞ്ചൽസ് വില്ലേജിലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ തൊഴിൽ സംരംഭങ്ങളുടെ ഭാഗമായാണ് എയ്ഞ്ചൽസ് ഗിഫ്റ്റ്സ് - ചാരിറ്റി സ്റ്റോർ, എയ്ഞ്ചൽസ് എയ്ഡ്സ് ഷോപ്പ് (ഭിന്നശേഷി സഹായ ഉപകരണങ്ങൾ ലഭ്യമാകുന്ന കട), വിനീതിന്റെ തട്ടുകട തുടങ്ങിയ മൂന്നു കടകൾ ആരംഭിച്ചിരിക്കുന്നത്.