സ്നേഹദീപം പദ്ധതി: രണ്ടു വീടുകള്‍ക്ക് ഇന്ന് തറക്കല്ലിടും
1587184
Wednesday, August 27, 2025 11:49 PM IST
കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നൽകുന്ന സ്നേഹദീപം ഭവനപദ്ധതി പ്രകാരമുള്ള രണ്ടു വീടുകളുടെ കൂടി നിര്‍മാണത്തിന് ഇന്ന് കിടങ്ങൂര്‍ പഞ്ചായത്തില്‍ തുടക്കം കുറിക്കും. പദ്ധതി പ്രകാരമുള്ള 54-ാം വീടാണിത്. രണ്ടു വീടുകളുടെയും താക്കോല്‍ സമര്‍പ്പണം സെപ്റ്റംബര്‍ പകുതിയോടെ നടത്തും.
സ്നേഹദീപം കിടങ്ങൂരിന്റെ നേതൃത്വത്തിലുള്ള പതിനൊന്നും പന്ത്രണ്ടും വീടുകളുടെ ശിലാസ്ഥാപന കര്‍മം ഇന്നു രാവിലെ 9.30ന് കിടങ്ങൂര്‍ വാലേപ്പടിക്ക് സമീപം കിടങ്ങൂര്‍ പോലീസ് എസ്എച്ച്ഒ കെ.എല്‍. മഹേഷ് നിര്‍വ്വഹിക്കും. യോഗത്തില്‍ സ്നേഹദീപം കിടങ്ങൂര്‍ പ്രസിഡന്റ് ഡോ. മേഴ്സി ജോണ്‍ അധ്യക്ഷത വഹിക്കും.