ളാലം പഴയ പള്ളിയില്‍ എട്ടുനോമ്പ് തിരുനാള്‍
1587181
Wednesday, August 27, 2025 11:49 PM IST
പാലാ: പ്രസിദ്ധ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 30 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തിരുനാളും 414-ാമത് കല്ലിട്ട തിരുനാളും സംയുക്തമായി ആഘോഷിക്കും.
30നു വൈകുന്നേരം നാലിന് പുതുതായി നിര്‍മിച്ച കൊടിമരത്തിന്റെ ആശീര്‍വാദകര്‍മവും തിരുനാള്‍ കൊടിയേറ്റും മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന. വികാരി ഫാ. ജോസഫ് തടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
31 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ തീയതികളിൽ പുലര്‍ച്ചെ 4.30 മുതല്‍ 5.30 വരെ ദിവ്യകാരുണ്യ ആരാധനയും ജപമാലയും ഉണ്ടായിരിക്കും. രാവിലെ 7.00, 9.30, വൈകുന്നേരം 4.30, 7.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയും വൈകുന്നേരം 5.30ന് ജപമാല പ്രദക്ഷിണവും. സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം നാലിന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിന് രാവിലെ 4.15 മുതല്‍ പൂച്ചെണ്ട് സമര്‍പ്പിക്കുന്നതിനുള്ള അവസരമുണ്ട്. 4.30നു ദിവ്യകാരുണ്യ ആരാധനയും ജപമാലയും. 5.30, 7.00, 9.30, 12.30, വൈകുന്നേരം 4.00 - വിശുദ്ധ കുര്‍ബാനയും നൊവേനയും. 6.30ന് ടൗണ്‍ ചുറ്റി പ്രദക്ഷിണം.
ആഘോഷ പരിപാടികള്‍ക്ക് വികാരി ഫാ. ജോസഫ് തടത്തില്‍, പാസ്റ്ററല്‍ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരില്‍, അസി. വികാരിമാരായ ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ബേബിച്ചന് ചക്കാലയ്ക്കല്‍, ടെന്‍സണ്‍ വലിയകാപ്പില്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സാബു തേനംമാക്കല്‍, കണ്‍വീനര്‍മാരായ രാജേഷ് പാറയില്‍, തങ്കച്ചന് കാപ്പില്‍, ലിജോ ആനിത്തോട്ടം എന്നിവര്‍ നേതൃത്വം നല്‍കും.
വാക്കാട് പള്ളിയിൽ
വാക്കാട്: സെബിമൗണ്ട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനനത്തിരുനാളും എട്ടുനോമ്പാചരണവും ഒന്നുമുതൽ എട്ടുവരെ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറിന് ജപമാല, ലദീഞ്ഞ്, നേർച്ചവിതരണം. എട്ടിനു വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, ജപമാലറാലി, മേരിനാമധാരീ സംഗമം, പാച്ചോർ നേർച്ച.
രാമപുരം പള്ളിയില്‍
പ്രധാന തിരുനാള്‍ ഇന്ന്
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയില്‍ വിശുദ്ധ ആഗസ്തീനോസിന്റെ പ്രധാന തിരുനാള്‍ ഇന്ന് ആഘോഷിക്കും. രാവിലെ ആറിന് സപ്ര. 6.15നും, 7.15നും പത്തിനും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം.