വൈജ്ഞാനിക സമൂഹസൃഷ്ടിയില്‍ എംജി യൂണിവേഴ്സിറ്റി മാതൃക: മന്ത്രി ബിന്ദു
1586777
Tuesday, August 26, 2025 4:33 AM IST
കോട്ടയം: പുതിയ വൈജ്ഞാനിക സമൂഹം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ മാതൃകയാകാന്‍ എംജി യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞെന്ന് മന്ത്രി ഡോ.ആര്. ബിന്ദു. കാമ്പസില്‍ പുതുതായി നിര്‍മിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സ് ഹോസ്റ്റലിന്റെ നിര്‍മാണോദ്ഘാടനവും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. ഹോസ്റ്റലുകളുടെ നിര്‍മാണജോലി നിര്‍വഹിച്ച കോണ്‍ട്രാക്ടറെ ജോബ് മൈക്കിള്‍ എംഎല്‍എ ആദരിച്ചു.
വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കറ്റ് അംഗം റെജി സഖറിയ, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് ചെയര്‍പേഴ്സണ്‍ വി.ടി. വിനയ, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പ്രതിനിധി എം. അനുരാജ് എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്, സര്‍വകലാശാലാ സിന്‍ഡിക്കറ്റ് അംഗങ്ങള്‍, സെനറ്റ് അംഗങ്ങള്‍, സംഘടനാ പ്രതിനിധികള്‍ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.