കുറവിലങ്ങാടിന്റെ വചനവിരുന്നിന് നാളെ തിരി തെളിയും
1586901
Wednesday, August 27, 2025 12:34 AM IST
കുറവിലങ്ങാട്: ലക്ഷോപലക്ഷങ്ങളിലേക്ക് വചനാഗ്നി സമ്മാനിച്ച കുറവിലങ്ങാട് ബൈബിൾ കൺവൻഷൻ ഒരു പതിറ്റാണ്ട് പിന്നിടുന്നു. പത്താമത് ബൈബിൾ കൺവൻഷനു നാളെ തിരിതെളിയും. നാളെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയെത്തുടർന്ന് പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
വിവിധ ദിവസങ്ങളിൽ പാലാ രൂപത വികാരി ജനറാൾമാരായ മോൺ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ജോസഫ് കണിയോടിക്കൽ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, മുട്ടുചിറ പരിശുദ്ധ റൂഹാദ്ക്കുദിശ ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും. എല്ലാ ദിവസങ്ങളിലും രാവിലെ 5.30, 6.30, 7.30, വൈകുന്നേരം 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും. വൈകുന്നേരം ഒൻപതിന് കൺവൻഷൻ സമാപിക്കും. 29 മുതൽ സെപ്റ്റംബർ ഒന്നുവരെ തീയതികളിൽ കുമ്പസാരത്തിനും കൗൺസലിംഗിനും അവസരമൊരുക്കിയിട്ടുണ്ട്.
ഫാ. സേവ്യർഖാൻ വട്ടായിൽ, ഫാ. ബിനോയി കരിമരുതുങ്കൽ എന്നിവരാണ് കൺവൻഷനു നേതൃത്വം നൽകുന്നത്.