ബെഞ്ചമിന്‍ ബെയ്ലി പ്രതിമ അനാച്ഛാദനവും സില്‍വര്‍ ജൂബിലി സമാപന സമ്മേളനവും
1586776
Tuesday, August 26, 2025 4:33 AM IST
കോട്ടയം: സിഎംഎസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ സില്‍വര്‍ ജൂബിലി ആഘോഷങ്ങൾക്ക് സമാപനമായി. ഇതോടനുബന്ധിച്ച് സ്കൂള്‍ അങ്കണത്തില്‍ സ്കൂളിന്റെ സ്ഥാപകന്‍ റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ അര്‍ധകായ പ്രതിമ സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് പ്രതിഷ്ഠിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി അനാച്ഛാദനം നിര്‍വഹിച്ചു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ റവ. ബെഞ്ചമിന്‍ ബെയ്ലി ഇഗ്നൈറ്റ് സ്കോളര്‍ഷിപ്പ് ഉദ്ഘാടനവും വിതരണവും നടത്തി. സ്കൂളിന്റെ ചരിത്രം രേഖപ്പെടുത്തിയ ബുക്ക്ലെറ്റ് കോര്‍പറേറ്റ് മാനേജര്‍ ഫാ. സുമോദ് സി. ചെറിയാന് പ്രകാശനം ചെയ്തു. ലോക്കല്‍ മാനേജര്‍ ഫാ. നെല്‍സണ്‍ ചാക്കോ അധ്യക്ഷത വഹിച്ചു.
മധ്യകേരള മഹായിടവക ഔദ്യോഗിക ഭാരവാഹികളായ വൈദിക സെക്രട്ടറി ഫാ. അനിയന് കെ. പോള്‍, ട്രഷറര്‍ റവ. ജിജി ജോണ്‍ ജേക്കബ്, പിടിഎ പ്രസിഡന്റ് ഏബ്രഹാം പി. ജോര്‍ജ്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സാലി ജേക്കബ്, കവിത ഐസക്, എലിസബത്ത് ജിസ് നൈനാന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തില്‍ പൂര്‍വ വിദ്യാര്‍ഥികളായ ഡോ. ഷാവാസ് ഷെറീഫ്, എം. ദീപു, ക്രിസ് കുര്യന് ജേക്കബ് എന്നിവരെ ആദരിച്ചു.