കാണാതായ വിദ്യാര്‍ഥി വീട്ടില്‍ മടങ്ങിയെത്തി
1587034
Wednesday, August 27, 2025 6:37 AM IST
കടുത്തുരുത്തി: കാണാതായ വിദ്യാര്‍ഥി വീട്ടില്‍ മടങ്ങിയെത്തി. മേമ്മുറി സ്വദേശിയായ 16 കാരനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇന്നലെ രാവിലെ 11 ഓടെ ഇയാള്‍ വീട്ടില്‍ മടങ്ങിയയെത്തുകയായിരുന്നു.
വിദ്യാര്‍ഥിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നല്കിയ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു.
വിദ്യാര്‍ഥിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി. കോടതിയുടെ നിര്‍ദേശാനുസരണം കൗണ്‍സലിംഗ് നല്‍കുന്നതിനായി വിദ്യാര്‍ഥിയെ ഇന്നു രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കും.
വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളായ 20 വയസുകാരെ പോലീസ് ചേദ്യം ചെയ്തു. ഇവരുടെ അറിവോടെയാണ് 16 കാരന് വീടുവിട്ടിറങ്ങിയതെന്നു പോലീസ് കരുതുന്നു.