സിബിഎസ്ഇ ക്ലസ്റ്റര്‍ -11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ഇന്നു കൊടിയിറക്കം
1586917
Wednesday, August 27, 2025 12:34 AM IST
കോട്ടയം: സിബിഎസ്ഇ ക്ലസ്റ്റര്‍ -11 ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് ഇന്നു കൊടിയിറക്കം. വൈകുന്നേരം ആറിനു നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും കോട്ടയം ചീഫ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്. റോഷ്നി നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടക്കാട്ട്, പ്രിന്‍സിപ്പല്‍ ഫാ. തോമസ് പാറത്താനം എന്നിവര്‍ പങ്കെടുക്കും.
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ അണ്ടര്‍ 19 ബോയ്സില് ലൂര്‍ദ് പബ്ലിക് സ്കൂള്‍ കോട്ടയം, ഡല്‍ഹി പബ്ലിക് സ്കൂള്‍ അണ്ടര്‍ 17 ബോയ്സില് എകെഎം ചങ്ങനാശേരി, രാജഗിരി പബ്ലിക് സ്കൂള്‍ തിരുവാങ്കുളം, എസ്എച്ച് കിളിമല, ജ്യോതി നികേതന്‍ ആലപ്പി, അണ്ടര്‍ 14 ബോയ്സില് എകെഎം ചങ്ങനാശേരി, ജ്യോതി നികേതന്‍ ആലപ്പി, ബിവി ഭവന്‍സ് കൊടുങ്ങല്ലൂര്‍, ടോക്ക് എച്ച് വൈറ്റില എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് കടന്നു.
അണ്ടര്‍ 19 ഗേള്‍സില്‍ ലൂര്‍ദ് പബ്ലിക് സ്കൂള്‍ കോട്ടയം, എസ്എച്ച് കിളിമല, ക്രിസ്തുജയന്തി കാക്കനാട്, ചോയിസ് സ്കൂള്‍ തൃപ്പൂണിത്തുറ, അണ്ടര്‍ 17 ഗേള്‍സില്‍ രാജഗിരി കളമശേരി ജ്യോതി നികേതന്‍ ആലപ്പുഴ, അസീസി വിദ്യാനികേതന്‍ കാക്കനാട്, ഓക്സ്ഫോർഡ് സെന്റര്‍ കരവല്ലൂര്‍ അണ്ടര്‍ 14 ഗേള്‍സില്‍ ലൂര്‍ദ് പബ്ലിക് സ്കൂള്‍ കോട്ടയം രാജഗിരി കളമശേരി, ജ്യോതിനികേതന്‍ ആലപ്പുഴ, ഭവന്‍സ് മുന്‍ഷി തൃപ്പൂണിത്തറ എന്നീ ടീമുകള്‍ സെമി ഫൈനലിലേക്ക് കടന്നു.