10% ലാഭവിഹിതവുമായി മീനച്ചിൽ ഈസ്റ്റ് അർബൻ ബാങ്ക്
1586902
Wednesday, August 27, 2025 12:34 AM IST
പൂഞ്ഞാർ: കേരളത്തിലെ മുൻനിര അർബൻ ബാങ്കുകളുടെ ശ്രേണിയിലുള്ള മീനച്ചിൽ ഈസ്റ്റ് അർബൻ സഹകരണ ബാങ്ക്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിനാൻഷലി സൗണ്ട് ആൻഡ് വെൽ മാനേജ്ഡ് ബാങ്ക് പദവി കരസ്ഥമാക്കിയതിനൊപ്പം ഓഹരിയുടമകൾക്ക് പത്തു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു.
കേരളത്തിലെ സഹകരണമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലയളവിൽ ആർബിഐ മാനദണ്ഡമായ മൂന്നു ശതമാനം നെറ്റ് എൻപിഎ എന്നത് ഒരു ശതമാനം നെറ്റ് എൻപിഎ എന്ന നേട്ടത്തിലേക്ക് എത്താൻ സാധിച്ചു. ഓഹരിയുടമകൾക്ക് സെപ്റ്റംബർ ഒന്നുമുതൽ ലാഭവിഹിതം ശാഖകളിൽനിന്നു കൈപ്പറ്റാം.
കോട്ടയം ജില്ലയിൽ ഏറ്റവുമധികം കുടുംബശ്രീവായ്പകൾ നൽകിവരുന്ന ബാങ്കിൽ മൊബൈൽ ബാങ്കിംഗ്, ഗൂഗിൾ പേ ഉൾപ്പെടെയുള്ള നവയുഗ സേവനങ്ങൾ നവംബറോടെ ആരംഭിക്കും.