പഞ്ചായത്തിന്റെ ഭൂപടം വരച്ച വിദ്യാര്‍ഥികള്‍ക്കു നാടിന്റെ ആദരം
1587030
Wednesday, August 27, 2025 6:36 AM IST
അകലക്കുന്നം: പഞ്ചായത്തില്‍ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍, പഞ്ചാബ് കാര്‍ഷിക സര്‍വകലാശാലകളില്‍നിന്നും എത്തിയ വിദ്യാര്‍ഥികള്‍ക്ക് നാടിന്റെ ആദരം. നാട്ടുകാരില്‍നിന്നും വാര്‍ഡ് മെംബര്മാരില്നിന്നും പഞ്ചായത്തിന്റെ ചരിത്രവും സംസ്കാരവും രൂപവും മനസിലാക്കിയ വിദ്യാര്‍ഥികള്‍ നിലത്ത് ചായക്കൂട്ടുകളാല്‍ പഞ്ചായത്തിന്റെ ഭൂപടം വരയ്ക്കുകയും വാര്‍ഡ് തിരിച്ച് പ്രധാനപ്പെട്ട വഴികളും തോടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും പച്ചത്തുരുത്തുകളും വരച്ചുചേര്‍ക്കുകയും ചെയ്തു.
കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയന്‍സ്, പഞ്ചാബ് ലൗലി പ്രഫഷണല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് റൂറല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്ക് എക്സ്പീരിയന്‍സിന്റെ ഭാഗമായി അകലക്കുന്നം പഞ്ചായത്ത് സന്ദര്‍ശിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാറും വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളവും കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രനും പഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് വിദ്യാർഥികളെ സ്വീകരിച്ചു.
പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്നു ദിവസം വിദ്യാര്‍ഥികള്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കാര്‍ഷിക സംസ്കാരം അടുത്തറിയുകയും കര്‍ഷകരുമായി നേരിട്ട് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും കീടരോഗബാധകളും അടുത്തറിയുകയും ചെയ്തു.