താണ്ടാംപറമ്പിൽപടി-വാഴുവേലിൽപടി റോഡ് തുറന്നു
1587178
Wednesday, August 27, 2025 11:49 PM IST
കോരുത്തോട്: കോരുത്തോട് പഞ്ചായത്തിലെ താണ്ടാംപറമ്പിൽപടി-വാഴുവേലിൽപടി റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാണി കുമ്പുക്കൽ, ശ്യാമള വാസുദേവൻ, ഗർവാസീസ് മ്യാലിൽ, ജോയി പുരയിടത്തിൽ, പ്രദീപ് മടുക്ക, എം. ജിജി, അനിൽ കുമാർ, ഷാജി തുണ്ടത്തിൽ, ജോസഫ് പെരുവാച്ചിറ, ഔതക്കുട്ടി കരോട്ട് വെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു. എംഎൽഎ ഫണ്ടിൽനിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്.