കേരള കോണ്‍ഗ്രസ് ജനസമ്പര്‍ക്ക പരിപാടി
1587040
Wednesday, August 27, 2025 6:37 AM IST
പായിപ്പാട്: കേരള കോണ്‍ഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി ജനസമ്പര്‍ക്ക പരിപാടിയും ഫണ്ട് ശേഖരണവും നടത്തി. ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജോഷി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോര്‍ജുകുട്ടി മാപ്പിളശേരി മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം, സിബി ചാമക്കാല, കുര്യന് തൂമ്പുങ്കല്‍, സെബാസ്റ്റ്യന്‍ സ്രാങ്കല്‍, ജോസഫ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.