ആസാമിൽനിന്നു മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ
1587032
Wednesday, August 27, 2025 6:37 AM IST
ഗാന്ധിനഗർ: കുമ്മനത്ത് ഒളിവില്‍ കഴിഞ്ഞുവന്നിരുന്ന ആസാം സ്വദേശിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ജൂരിയ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ മുജാഹിർ അലാം എന്ന യുവാവിനെയാണ് കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്.
സിപിഒമാരായ സലമോൻ, എസ്സിപിഒ അരുൺകുമാർ എന്നിവരാണ് പ്രതിയെ പിടികൂടാൻ നേതൃത്വം നൽകിയത്. തുടര്‍നടപടിക്ക് ശേഷം ആസാം പോലീസിന് പ്രതിയെ കൈമാറി.