യൂത്ത് ഫ്രണ്ട്-എം മഹാറാലിയും പൊതുസമ്മേളനവും 30ന്
1587428
Thursday, August 28, 2025 7:29 AM IST
കടുത്തുരുത്തി: യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജക മണ്ഡലം റാലിയും സമ്മേളനവും 30ന് കടുത്തുരുത്തിയില്‍ നടക്കുമെന്ന് യൂത്ത് ഫ്രണ്ട്-എം നിയോജക മണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിക്കല്‍, പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് ടി. കീറപ്പുറം എന്നിവര്‍ അറിയിച്ചു. യുവജനശക്തി വിളിച്ചോതുന്ന റാലിയും പൊതുസമ്മേളനവും കേരള യൂത്ത് ഫ്രണ്ട്-എം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
30ന് നാലിന് നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നിന്ന് 12 മണ്ഡലം കമ്മിറ്റികളിലെ ആയിരക്കണക്കിന് പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. 2,500ലേറെ യുവജനങ്ങള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നാലിന് കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനില്‍നിന്ന് റാലി ആരംഭിക്കും. മണ്ഡലം പ്രസിഡന്റുമാരുടെ പിന്നില്‍ നേതാക്കന്മാരും തുടര്‍ന്ന് പ്രവര്‍ത്തകരും അണിനിരക്കും. റാലി കടുത്തുരുത്തി ടൗണിലൂടെയെത്തി തളിയില്‍ ക്ഷേത്രകവാടം വഴി പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ സമാപിക്കും.
റാലിക്കു ശേഷം ടൗണിലെ പഞ്ചായത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട്-എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിക്കല്‍ അധ്യക്ഷത വഹിക്കും.
കേരള കോണ്‍സ്-എം പാര്‍ട്ടി എംഎല്‍എമാരും പാര്‍ട്ടിയുടെയും യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന -ജില്ലാ നേതാക്കന്മാരും പങ്കെടുക്കും. റാലിക്കും പൊതുസമ്മേളനത്തിനും മുന്നോടിയായി 12 മണ്ഡലങ്ങളിലും യൂത്ത് ഫ്രണ്ടിന്റെ മേഖലാ സമ്മേളനങ്ങള്‍ നടത്തിയിരുന്നു.