വാകത്താനം സെന്റ് ജയിംസ് പള്ളിയിലെ മോഷണം: പ്രതികൾ പിടിയിൽ
1587420
Thursday, August 28, 2025 7:29 AM IST
വാകത്താനം: വാകത്താനത്തെ പള്ളിയില്‍നിന്നു സ്വര്‍ണവും പൂജാപാത്രങ്ങളും മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. തിരുനെല്‍വേലി തെങ്കാശി ലക്ഷ്മിഭവനത്തില്‍ വസന്തകുമാര്‍ (54), പേരൂര്‍ പുട്ടത്തങ്കല്‍ വി.എസ്. ശശി(71), അതിരമ്പുഴ പേമലമുകളില്‍ ഉദയകുമാര്‍ (61) എന്നിവരെയാണ് വാകത്താനം- കോട്ടയം വെസ്റ്റ് പോലീസ് സംഘങ്ങളുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വാകത്താനം തൃക്കോതമംഗലം സെന്റ് ജയിംസ് ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഫീസ് മുറിയും വികാരിയുടെ മുറിയും കുത്തിത്തുറന്ന് പൂജാ പാത്രവും അലമാരയില്‍ സൂക്ഷിച്ചിരുന്ന 10 സ്വര്‍ണ താലിയും മോഷ്ടിച്ചു കളയുകയായിരുന്നു സംഘം. ഇക്കഴിഞ്ഞ ജൂണ്‍ 28, 29 തീയതികളിലാണ് പ്രതികള്‍ മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.