കേരള കോൺഗ്രസ്-എം മണ്ഡലം കൺവൻഷൻ
1587694
Friday, August 29, 2025 11:44 PM IST
കാഞ്ഞിരപ്പള്ളി: കേരള കോൺഗ്രസ്-എം കാഞ്ഞിരപ്പള്ളി മണ്ഡലം കൺവൻഷൻ നാളെ വൈകുന്നേരം 5.30ന് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ ഷാജൻ മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ജോബ് മൈക്കിൾ എംഎൽഎ മുഖ്യാതിഥിയായിരിക്കും. പ്രഫ. ലോപ്പസ് മാത്യു, എ.എം. മാത്യു, ജെസി ഷാജൻ, ജോളി മടുക്കക്കുഴി, റിജോ വളാന്തറ, ബിജു ചക്കാല, റോസമ്മ പുളിക്കൽ, ജോയി നെല്ലിയാനി, ടി.ജെ. മോഹനൻ, ദിലീപ് ആന്റണി, ജോഷി അഞ്ചനാട്ട്, ഷാജി പുതിയാപറമ്പിൽ, കെ.ആർ. സജി, അജു പനക്കൽ, മനോജ് ചീരാംകുഴി എന്നിവർ പ്രസംഗിക്കും. കാഞ്ഞിരപ്പള്ളിയിലെ പാർട്ടിയുടെ മുതിർന്ന നേതാക്കളെ ആദരിക്കും.
പൊൻകുന്നം: കേരള കോൺഗ്രസ്-എം ചിറക്കടവ് മണ്ഡലം കൺവൻഷൻ നാളെ വൈകുന്നേരം 4.30ന് പടനിലം കെ.എം. മാണി നഗറിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ഷാജി നല്ലേപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
എ.എം. മാത്യു ആനിത്തോട്ടം, ഷാജി പാമ്പൂരി, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.എ. ഏബ്രഹാം, ഫിനോ പുതുപ്പറമ്പിൽ, രാഹുൽ ബി. പിള്ള എന്നിവർ പ്രസംഗിക്കും. പാർട്ടിയുടെ ആദ്യകാല പ്രവർത്തകരെയും വിവിധ മേഖലകളിൽ വിജയം കൈവരിച്ച പ്രമുഖരെയും ചടങ്ങിൽ ആദരിക്കും.