മലരിക്കല്‍ അദ്ഭുതപ്പെടുത്തുന്ന വിജയം: സി.ടി. അരവിന്ദ് കുമാര്‍
1587663
Friday, August 29, 2025 6:43 AM IST
കോട്ടയം: മലരിക്കല്‍ അദ്ഭുതപ്പെടുത്തുന്ന വിജയം, കേരളമാകെ ഏറ്റെടുക്കണമെന്നു എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സി.ടി. അരവിന്ദ് കുമാര്‍.
മീനച്ചിലാര്‍ മീനന്തറയാര്‍ കൊടുരാര് പുനര്‍ സംയോജന പദ്ധതിയുടെ എട്ടാം വാര്‍ഷികാഘോഷം കോട്ടയം അര്‍ബന്‍ ബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. ജേക്കബ് ജോര്‍ജ് അധ്യക്ഷത വഹിച്ചു.
പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ അനില്‍കുമാര്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജാ അനില്‍, നാസര്‍ ചാത്തന് കോട്ടുമാലിയില്, ഗോപു നട്ടാശേരി, ഷാജിമോന്‍ വട്ടപ്പള്ളില്‍, നഗരസഭാ പ്രതിപക്ഷ നേതാവ് ഷീജാ അനില്‍, എബ്രഹാം കുര്യന്, ബി. ശശികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മലരിക്കല്‍ മോഡല്‍ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങള്‍ സാധ്യമായ എല്ലാ സ്ഥലങ്ങളിലും ഹരിതകേരളം മിഷന്റെ ഭാഗമായി ഉയര്‍ത്തിക്കൊണ്ടു വരുമെന്നും പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍ അറിയിച്ചു.